‘മുറിക്കുള്ളിൽ കയറിയ ഉടൻ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ ഇതൊക്കെ നോര്‍മല്‍ എന്ന് മറുപടി’: രാഹുലിന്റെ ക്രൂരതകള്‍ വിവരിച്ച് പെണ്‍കുട്ടി
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത വിവരിക്കുന്ന പരാതിയാണ് ബെംഗളൂരു സ്വദേശിയായ 23 വയസുകാരിയുടേത്. നേരത്തെ അറിയാമായിരുന്ന യുവതിയെ 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെടുന്നത്. ആദ്യം ഇൻസ്റ്റാഗ്രാമിലൂടെയും പിന്നീട് ടെലഗ്രാം നമ്പർ വാങ്ങി അതിലൂടെയുമായിരുന്നു ചാറ്റിങ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത വിവരിക്കുന്ന പരാതിയാണ് ബെംഗളൂരു സ്വദേശിയായ 23 വയസുകാരിയുടേത്. നേരത്തെ അറിയാമായിരുന്ന യുവതിയെ 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെടുന്നത്. ആദ്യം ഇൻസ്റ്റാഗ്രാമിലൂടെയും പിന്നീട് ടെലഗ്രാം നമ്പർ വാങ്ങി അതിലൂടെയുമായിരുന്നു ചാറ്റിങ്. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ ചൂഷണം ചെയ്തതെന്ന് യുവതി കോൺഗ്രസ് നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു.
വിവാഹ കാര്യം സംസാരിക്കാനെന്ന പേരിലാണ് യുവതിയെ ബെംഗളുരു നഗരത്തിൽ നിന്നും കിലോമീറ്റർ അകലെയുള്ള ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. മുറിക്കുള്ളിൽ എത്തിയ ഉടൻ സംസാരത്തിന് നിൽക്കാതെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു രാഹുൽ എന്ന് യുവതിയുടെ പരാതിയിലുണ്ട്. തനിക്ക് താൽപര്യമില്ലെന്നും സമയം വേണമെന്നും പറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന 'കാമുകന്മാർക്കിടയിൽ' ഇത്തരം അടുപ്പം 'സ്വാഭാവികമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി.
തന്‍റെ എതിർപ്പ് വകവെക്കാതെ അദ്ദേഹം ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ശേഷം വിവാഹത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ നിലപാട് മാറ്റി. ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്യേശമില്ലെന്നും തന്‍റെ രാഷ്ട്രീയ ജീവിതം ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നൽകാൻ തന്നെ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. ഇതോടെ താന്‍ തകർന്നുപോയി എന്നാണ് യുവതിയുടെ പരാതിയിലുള്ളത്.