രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി വിവരം. രാഹുൽ മാങ്കൂട്ടത്തിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതേ തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി വിവരം. രാഹുൽ മാങ്കൂട്ടത്തിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതേ തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു.

ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ 2 ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എന്ന മുൻ നിലപാടാണ് മാറ്റിയത്.

കേരളത്തിലും തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ നടത്തുന്നുണ്ട്. രാഹുൽ പാലക്കാട്ടുനിന്നു മുങ്ങിയ കാർ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാർ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Woman Attempts of Death After Alleged Harassment by Rahul Mamkootathil:

Rahul Mamkootathil's sexual harassment case involves a woman's suicide attempts following the alleged incidents. The police investigation is intensifying, focusing on Rahul's whereabouts and the involvement of a young actress.

ADVERTISEMENT