ADVERTISEMENT

ഇംഗ്ലിഷ് ട്രൈഫിൾ

1. പാൽ – നാലു കപ്പ്

ADVERTISEMENT

2. മുട്ട മഞ്ഞ – എട്ടു മുട്ടയുടേത്

പഞ്ചസാര – അരക്കപ്പ്

ADVERTISEMENT

കോൺഫ്ളോർ‌ – നാലു വലിയ സ്പൂൺ

3. വനില എക്സ്ട്രാക്ട് – ഒന്നര ചെറിയ    സ്പൂൺ

ADVERTISEMENT

4. വെണ്ണ – അര ക്കപ്പ്

5. ടീകേക്ക് – അര ക്കിലോ

6. ക്രീം – കാൽ കപ്പ്

ബ്രാണ്ടി – ഒരു വലിയ സ്പൂൺ

7. ജാം – മൂന്നു വലിയ സ്പൂൺ

8. സ്ട്രോബെറി സ്ലൈസ് ചെയ്തത് – രണ്ടു കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

ബ്രാണ്ടി – ഒരു വലിയ സ്പൂൺ

ക്രീം – കാൽ കപ്പ്

9. വിപ്പിങ് ക്രീം – ഒന്നരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ കസ്റ്റഡ് തയാറാക്കാൻ സോസ്പാനിൽ പാൽ ചൂടാക്കുക.

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കണം. ഇതിലേക്കു തിളയ്ക്കുന്ന പാലിൽ നിന്ന് ഒന്നോ രണ്ടോ ത വി പാൽ ഒഴിച്ചിളക്കി, അതു തിരികെ പാലിലേക്ക് ഒഴിച്ചു ചെറുതീയിൽ വച്ചു തുടരെയിളക്കി കുറുക്കണം. അടിക്കു പിടിക്കാതെ സൂക്ഷിക്കണം

∙ ഇത് അടുപ്പിൽ നിന്നു വാങ്ങി ചൂടാറാന്‍ വയ്ക്കുക.

∙ കേക്ക് ഒരു പാത്രത്തിൽ വച്ച് ആറാമത്തെ ചേരുവ യോജിപ്പിച്ചതു മുകളിൽ ഒഴിച്ചു കേക്ക് കുതിർക്കണം. ഇതിനു മുകളിൽ ജാം പുരട്ടിയ ശേഷം കേക്ക് ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക.

∙ എട്ടാമത്തെ ചേരുവ യോജിപ്പിച്ചു തവി കൊണ്ടു തന്നെ സ്ട്രോബെറി മെല്ലേ ഒന്നുടച്ചു കൊടുക്കണം.

∙ സെറ്റ് ചെയ്യാനായി ട്രൈഫിൾ ബൗ ളോ ചെറിയ ഗ്ലാസുകളോ തയാറാക്കുക. 

∙ കേക്ക്, സ്ട്രോെബറി മിശ്രിതം, കസ്റ്റഡ് എന്നിവ മൂന്നിലൊന്നു വീതം യഥാക്രമം മൂന്നു ലെയറുകളായി സെറ്റ് ചെയ്യണം. ഇങ്ങനെ മുഴുവനും ലെയർ ചെയ്ത ശേഷം മുകളിൽ വിപ്പിങ് ക്രീം ഒഴിച്ച് സ്ട്രോബെറി വച്ച് അലങ്കരിച്ചു ഫ്രിജിൽ വച്ചു സെറ്റ് ചെയ്തു വിളമ്പാം.

∙ സ്ട്രോബെറിക്കു പകരം മാതളനാരങ്ങ അല്ലികളോ മാമ്പഴമോ ഉപയോഗിക്കാം.

ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ആസിഫ് അലി, ഹോട്ടൽ കസീനോ, കൊച്ചി

Easy English Trifle Recipe:

Trifle recipe: This is an easy and delicious English Trifle recipe. This no-bake dessert is perfect for any occasion.

ADVERTISEMENT