ഒറ്റ സിപ്പിൽ ഹാപ്പിയാകണോ, തയ്യാറാക്കാം ഹാപ്പി മിക്സ് ഡ്രിങ്ക്
Mail This Article
×
ഗുണമേന്മയുള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഹാപ്പി മിക്സ്, ഓരോ സിപ്പിലും ഉത്സാഹവും ഉന്മേഷവുമാണ് നിങ്ങൾക്ക് നൽകുന്നത്. ചൂടുസമയങ്ങളിൽ ദാഹം മാറ്റാനും മനസ്സിന് കുളിർമ നൽകാനും ഇതിലും നല്ലൊരു ചോയ്സ് വേറെയില്ല.
ആവശ്യമായ ചേരുവകൾ
1. ഐസ് – പാകത്തിന്
2. മാതളനാരങ്ങ ജ്യൂസ് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
3. സ്പ്രൈറ്റ് – ഒരു കപ്പ്
ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്
4. ചെറി –അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ വിളമ്പാനുള്ള ഗ്ലാസുകളിൽ ഐസ് ഇട്ടുവയ്ക്കണം.
. ഇതിനു മുകളിലേക്കു മാതളനാരങ്ങ ജ്യൂസ് ഒഴിക്കണം.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചത് ഇതിനു മുകളിൽ ഒഴിച്ചു ചെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.
. ചെറിക്കു പകരം ഓറഞ്ച് സ്ലൈസും ഉപയോഗിക്കാം.
Beat the Heat with a Delicious Happy Mix: