ദാഹം അകറ്റാൻ ഐസ് ചേർത്ത ഒരു ഗ്ലാസ് ഗ്രീൻ ആപ്പിൾ ജ്യൂസ്, ഒരു കൂൾ ഫീൽ ഗ്രീൻ വണ്ടർ
Mail This Article
×
പച്ച ആപ്പിളിന്റെ ഗുണവും തനിമയും ഒട്ടും ചോരാതെ തയ്യാറാക്കിയ ഫെയർ ഗ്രീൻ ആപ്പിൾ ജ്യൂസ്. വിറ്റാമിൻ A, C, K എന്നിവയാൽ സമ്പുഷ്ടമായ ഈ ജ്യൂസ് നിങ്ങളുടെ ആരോഗ്യത്തിന് ഒരു മികച്ച മുതൽക്കൂട്ടാണ്.
ആവശ്യമായ ചേരുവകൾ
1. ഗ്രീൻആപ്പിൾ – രണ്ട്
പെയർ – മൂന്ന്
ബേബി സ്പിനച്ച് – 100 ഗ്രാം
ഇഞ്ചി – ഒരു ചെറിയ കഷണം, ഗ്രേറ്റ് ചെയ്തത്
2. ഐസ് ക്യൂബ്സ് – പാകത്തിന്
3. പുതിനയില –അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഓരോന്നും ജ്യൂസാക്കിയ ശേഷം നന്നായി യോജിപ്പിക്കുക.
∙ തണുപ്പിച്ച ഗ്ലാസുകളിൽ ഐസ്ക്യൂബുകൾ പൊടിച്ചതിട്ട് അതിനു മുകളിൽ ജ്യൂസ് ഒഴിക്കുക.
. പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
Unlock Health with This Vibrant Green Apple Juice Recipe: