Monday 25 October 2021 04:35 PM IST : By സ്വന്തം ലേഖകൻ

ചോറു വച്ചു തയാറാക്കാം ഈസി ബ്രേക്ക്ഫാസ്റ്റ്, അക്കി റൊട്ടി!

aakki

അക്കി റൊട്ടി (റൈസ് റൊട്ടി)

1.വെന്ത ചോറ് – ഒരു കപ്പ്

അരിപ്പൊടി – കാൽ കപ്പ്

2.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെള്ളം ഒട്ടും ചേർക്കാതെ ചോറു നന്നായി കുഴമ്പു പരുവത്തിൽ അരയ്ക്കുക.

∙ഇതിൽ അരിപ്പൊടിയും ഉപ്പും ചേർത്തു കുഴയ്ക്കുക.

∙ചപ്പാത്തിപോലെ കനം കുറച്ചു പരത്തുക.

∙ചൂടായ തവയിലിട്ട് ഇരുവശവും വേവിച്ച ശേഷം, നേരിട്ട് തീക്കനലിൽ കാണിച്ച്, കുമിളയ്ക്കുമ്പോൾ എടുക്കുക.

∙ചട്ണിയോ കറിയോ കൂട്ടി കഴിക്കാം.