Tuesday 11 January 2022 12:38 PM IST : By സ്വന്തം ലേഖകൻ

സ്നാക്ക് ബോക്സിലാക്കാം വെറൈറ്റി ബേക്കൺ ചീസ് ഓംലെറ്റ്, ഈസി റെസിപ്പി!

baconomle

ബേക്കൺ ചീസ് ഓംലെറ്റ്

1.മുട്ട – നാല്

വെള്ളം – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

2.വെണ്ണ – 25 ഗ്രാം

3.ബേക്കൺ വറുത്തത് – മൂന്നു വലിയ സ്പൂൺ

ചീസ് ഗ്രേറ്റ് ചെയ്തത് – മൂന്നു വലിയ സ്പൂൺ

4.പാഴ്സ്‌ലി/ഹെർബ്സ് – ആവശ്യമെങ്കിൽ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക.

∙പാനിൽ വെണ്ണ ഉരുക്കി പതഞ്ഞു വരുമ്പോൾ മുട്ട അടിച്ചതു ചേർത്ത് ഒരു ഫോർക്ക് കൊണ്ടു സെറ്റായിത്തുടങ്ങും വരെ മെല്ലേ ഇളക്കണം.

∙ഓംലറ്റിന്റെ അടിവശം ഗോൾഡൻ നിറമാകുമ്പോൾ മുകളിൽ ബേക്കണും ചീസും വിതറി ഓംലറ്റ് രണ്ടായി മടക്കുക.

∙ആവശ്യമെങ്കിൽ ബേക്കണിനൊപ്പം പാഴ്സ്‌ലിയോ/ഹെർബ്സോ ചേർക്കാം.