Friday 07 January 2022 04:30 PM IST : By Vanitha Pachakam

മധുരപ്രേമികൾക്കായി മധുരിക്കും റെസിപ്പി, ബാലുഷാഹി!

baluswh

ബാലുഷാഹി

1. മൈദ - അരക്കിലോ

2. നാടൻ നെയ്യ് - 150 ഗ്രാം

ബേക്കിങ് സോഡ - അര െചറിയ സ്പൂൺ

കൊഴുപ്പുള്ള പാലിൽ നിന്നുള്ള തൈര് - ഒരു വലിയ സ്പൂൺ

3. പഞ്ചസാര - അരക്കിലോ

4. നാടൻ െനയ്യ് - വറുക്കാൻ

5. പിസ്ത അരിഞ്ഞത് - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മൈദയിൽ രണ്ടാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിൽ ചെറുചൂടുവെള്ളം േചർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കി നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി വയ്ക്കുക.

∙ കൈവെള്ളയിൽ വച്ചു നന്നായി ഉരുട്ടിയെടുത്ത്, തള്ളവിരൽ കൊണ്ടു നടുഭാഗത്തു മെല്ലേ അമർത്തുക.

∙ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി തയാറാക്കിയ ഉരുളകൾ ചേർത്തു െചറുതീയിൽ വറുക്കുക.

∙ രണ്ടു തവണ തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ നിറമാകുമ്പോ ൾ കോരി പാത്രത്തിലാക്കുക.

∙ പാനിൽ പഞ്ചസാരയും വെള്ളവും േചർത്തു ചൂടാക്കി രണ്ടു നൂൽ പരുവത്തിലുള്ള മാവു തയാറാക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങി ഇതിലേക്കു ബാലുഷാഹി ഇട്ട് നാ ലഞ്ചു മിനിറ്റ് വയ്ക്കുക.

∙ പിന്നീട് ഓരോന്നായി എടുത്തു വിളമ്പാനുള്ള പ്ലേറ്റിലാക്കി ചൂടാറാൻ വയ്ക്കുക. അപ്പോൾ ബാലുഷാഹിയിലെ പഞ്ചസാര ഉണങ്ങിപ്പിടിച്ചിരിക്കും.

∙ പിസ്ത കൊണ്ട് അലങ്കരിച്ചു വിളമ്പാം.