Thursday 16 September 2021 04:51 PM IST : By Vanitha Pachakam

ബനാന ചോക്കോചിപ് ഇൻ പീനട്ട് ബ്രെഡ് ബട്ടർ, വെറൈറ്റി കേക്ക് റെസിപ്പി!

banancvake

ബനാന ചോക്കോചിപ് ഇൻ പീനട്ട് ബ്രെഡ് ബട്ടർ

1. എണ്ണ - മയംപുരട്ടാൻ

2. മൈദ -രണ്ടു കപ്പ്‌

പഞ്ചസാര - ഒരു കപ്പ്‌

ബേക്കിങ് പൗഡർ - ഒരു വലിയ സ്പൂൺ

ഉപ്പ് - അര ചെറിയ സ്പൂൺ

3. നന്നായി പഴുത്ത ഏത്തപ്പഴം - രണ്ട് ഇടത്തരം, ഉടച്ചത്

പാൽ - ഒരു കപ്പിന്റെ മൂന്നിലൊന്ന്

പീനട്ട് ബട്ടർ - ഒരു കപ്പിന്റെ മൂന്നിലൊന്ന്

വെജിറ്റബിൾ ഓയിൽ - മൂന്നു വലിയ സ്പൂൺ

മുട്ട - ഒന്ന്

4. മിൽക്ക് ചോക് ലെറ്റ്‌ ചിപ്സ് - മുക്കാൽ കപ്പ്‌

5. നിലക്കടല തരുതരുപ്പായി അരിഞ്ഞത് - ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 3750C ൽ ചൂടാക്കിയിടുക.

∙ ഒരു ലോഫ് പാനിൽ എണ്ണ പുരട്ടി വയ്ക്കണം.

∙ ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവയും ചേർത്ത് യോജിപ്പിക്കണം.

∙ ഇതിലേക്ക് ചോക്‌ലെറ്റ് ചിപ്സ് ചേർത്തിളക്കുക.

∙ ഈ മിശ്രിതം സ്പൂൺ കൊണ്ടു കോരി ലോഫ് പാനിൽ ഒഴിച്ച ശേഷം മുകളിൽ നിലക്കടല വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 60-70 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിനു നടുവിൽ ഒരു ഈർക്കിൽ കൊണ്ടു കുത്തിയാൽ അതിൽ കേക്ക് പറ്റിപ്പിടിക്കാതിരിക്കുന്നതാണു പാകം.

∙ പുറത്തെടുത്തു 10 മിനിറ്റ് വച്ചു ചൂടാറിയ ശേഷം ലോഫ് പാനിൽ നിന്നെടുക്കുക. കൂളിങ് റാക്കിൽ വച്ചു നന്നായി ചൂടാറിയ ശേഷം മുറിച്ചുപയോഗിക്കാം.