Monday 07 November 2022 03:40 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കുറുമ്പുകൾക്കു നൽകാം ബനാന ഓറഞ്ച് ഫാന്റസി, ഈസി റെസിപ്പി!

bana

ബനാന ഓറഞ്ച് ഫാന്റസി

1.ഉപ്പില്ലാത്ത വെണ്ണ – ഒരു വലിയ സ്പൂൺ

‌2.ഏത്തപ്പഴം – രണ്ട്, കാലിഞ്ചു കനത്തിൽ നീളത്തിൽ അരിഞ്ഞത്

3.പഞ്ചസാര – മൂന്നു വലിയ സ്പൂൺ

4.തിളച്ച വെള്ളം – കാൽ കപ്പ്

5.ഓറഞ്ച് നീര് – രണ്ട് ഓറഞ്ചിന്റേത്

6.കോൺഫ്‌ളോർ – രണ്ടു ചെറിയ സ്പൂൺ, അൽപം വെള്ളത്തിൽ കലക്കിയത്

7.ഐസ്ക്രീം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ വെണ്ണ ചൂടാക്കി ഏത്തപ്പഴം രണ്ടു വശവും ചെറിയ തീയിൽ മൊരിച്ചെടുക്കണം.

∙ഒരു പാത്രത്തിൽ പഞ്ചസാര ഉരുക്കി നിറം മാറുമ്പോൾ തിളച്ച വെള്ളമൊഴിച്ച് കാരമലുണ്ടാക്കുക.

∙ഇതിലേക്കു വറുത്തു വച്ച ഏത്തപ്പഴം കഷണങ്ങൾ ചേർത്ത് ഒരു മിനിറ്റ് തിളപ്പിച്ച് വാങ്ങി ചൂടാറാൻ വയ്ക്കണം.

∙ഓറഞ്ച് സോസ് തയാറാക്കാൻ ഒരു പാത്രത്തിൽ ഓറഞ്ച് നീരൊഴിച്ച് തിളയ്ക്കുമ്പോൾ കോൺഫ്ളോർ മിശ്രിതം ചേർക്കുക. കുറുകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കണം.

∙വിളമ്പാനുള്ള പാത്രത്തിൽ രണ്ടോ മൂന്നോ കഷണം ഏത്തപ്പഴം നിരത്തി അതിനു മുകളിൽ രണ്ടു സ്കൂപ് ഐസ്ക്രീം വയ്ക്കുക. അതിനു മുകളിൽ രണ്ടു വലിയ സ്പൂൺ ഓറഞ്ച് സോസ് ഒഴിച്ചു വിളമ്പാം.