Tuesday 15 June 2021 02:51 PM IST : By Vanitha Pachakam

ഊണിനു ശേഷം അല്പം മധുരമായാലോ, തയാറാക്കാം ബ്രെഡ് ബട്ടർ പുഡിങ്!

മംന

ബ്രെഡ് ബട്ടർ പുഡിങ്

1. റൊട്ടി - 20 സ്ലൈസ്

2. പാൽ - ഒരു ലീറ്റർ

മുട്ട - 10

പഞ്ചസാര - നാലു വലിയ സ്പൂൺ

വനില എസ്സൻസ് - ഒരു ചെറിയ സ്പൂൺ

3. വെണ്ണ - 50 ഗ്രാം

4. കശുവണ്ടിപ്പരിപ്പ് നുറുക്ക്, ഉണക്കമുന്തിരി - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙റൊട്ടി ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙മയംപുരട്ടിയ ബേക്കിങ് ഡിഷിൽ റൊട്ടി സ്ലൈസുകൾ നിരത്തുക. ഇതിനു മുകളിൽ രണ്ടാമത്തെ ചേരുവ ഒഴിക്കുക.

∙വെണ്ണ ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് ഇതിനു മുകളിൽ നിരത്തുക.

∙കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30–40 മിനിറ്റ് ബേക്ക് ചെയ്യുക.

∙ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.