Wednesday 09 September 2020 12:30 PM IST : By Pachakam Desk

എളുപ്പത്തിൽ ഒരു നാലുമണി പലഹാരം; ബ്രെഡ് പക്കോഡ!

bread pakoda

ബ്രെഡ് പക്കോഡ

1. കടലമാവ് - 250 ഗ്രാം

സോഡാപ്പൊടി - അര െചറിയ സ്പൂൺ

സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - നാല്, പൊടിയായി അരിഞ്ഞത്

ഉപ്പ് - പാകത്തിന്

വെള്ളം - ഒന്നരക്കപ്പ്

2. റൊട്ടി - 10 സ്ലൈസ്

3. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം.

∙ റൊട്ടിയുടെ നാലരികും കളഞ്ഞ് ഓരോ സ്ലൈസും നാലായി മുറിച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഓരോ റൊട്ടിക്കഷണവും കലക്കി വച്ചിരിക്കുന്ന മാവിൽ മുക്കി വറുത്തു കോരുക.

∙ ചൂടോടെ സോസിനൊപ്പം വിളമ്പാം.