Saturday 15 January 2022 04:54 PM IST : By സ്വന്തം ലേഖകൻ

അഞ്ചു മിനിറ്റിൽ കിടിലൻ‌ ഡിസ്സേർട്ട്, ബ്രൗണി പുഡിങ്!

brownie

ബ്രൗണി പുഡിങ്

1.വിപ്പിങ് ക്രീം – ഒരു കപ്പ്

2.കണ്ടൻസ്ഡ് മിൽക് – 10 വലിയ സ്പൂൺ

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

3.ബ്രൗണി പൊടിച്ചത് – നാലു കപ്പ്

4.കശുവണ്ടിപ്പരിപ്പ് വിളയിച്ചത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙വിപ്പിങ് ക്രീം നന്നായി അടിച്ചു കട്ടിയാക്കുക. ഇതിലേക്കു കണ്ടൻസ്ഡ് മിൽകും വനില എസ്സൻസും ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കണം.

∙ഒരു പുഡിങ് ബൗളിൽ ബ്രൗണി പൊടിച്ചതിന്റെ പകുതി നിരത്തുക.

∙ഇതിനു മുകളിലായി ക്രീം മിശ്രിതത്തിന്റെ പകുതി നിരത്തിയ ശേഷം ബാക്കി ബ്രൗണി പൊടിച്ചതു നിരത്തണം.

∙ഇതിനു മുകളിൽ ക്രീം മിശ്രിതം നിരത്തി കശുവണ്ടിപ്പിരപ്പു വിളയിച്ചതു കൊണ്ട് അലങ്കരിക്കുക.

∙ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.