Saturday 02 July 2022 10:39 AM IST : By Vanitha Pachakam

ആരോഗ്യം പകരും ഛന സാലഡ്, ഒരു ഈസി റെസിപ്പി!

salad

ഛന സാലഡ്

1. വെള്ളക്കടല വേവിച്ചത് - ഒരു കപ്പ്‌

2. സവാള - ഒന്ന്, ചെറുതായി അരിഞ്ഞത്

തക്കാളി - ഒരു ചെറുത്, ചെറുതായി അരിഞ്ഞത്

കാരറ്റ് - ഒന്ന്, ഗ്രേറ്റ് ചെയ്തത്

മല്ലിയില അരിഞ്ഞത് - അൽപം

നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതിയുടേത്

ഉപ്പ്, ചാട്ട്മസാല - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ വേവിച്ച കടലയുടെ ഒപ്പം രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഒരു ബൗളിൽ ലെറ്റൂസ് ഇല നിരത്തി അതിനു മുകളിൽ സാലഡ് വിളമ്പാം.