Friday 05 February 2021 02:15 PM IST : By Vanitha Pachakam

പ്രാതൽ ഈസിയും ടേസ്‌റ്റിയുമാക്കാൻ ചീസ് ചില്ലി ടോസ്റ്റ്!

toast

ചീസ് ചില്ലി ടോസ്റ്റ്

1. റൊട്ടി - അഞ്ചു സ്ലൈസ്

2. ചീസ് ഗ്രേറ്റ് ചെയ്തത് - മൂന്നു വലിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

തക്കാളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒാരോ സ്ലൈസ് റൊട്ടിയും കോണോടു കോൺ മുറിച്ചു ത്രികോണാകൃതിയിലാക്കുക.

∙ ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ ഒരു സ്ലൈസ് റൊട്ടി എടുത്ത് അതിൽ അര സ്പൂൺ ചീസ് മിശ്രിതം തേയ്ക്കുക.

∙ ഇനി റൊട്ടി സ്ലൈസുകൾ ഒരു ബേക്കിങ് ട്രേയിൽ നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒന്നോ രണ്ടോ മിനിറ്റ് ബേക്ക് ചെയ്യുക. ചീസ് ഉരുകി സെറ്റാകുന്നതാണ് കണക്ക്.