Friday 22 April 2022 04:29 PM IST : By സ്വന്തം ലേഖകൻ

ചീസി സോസി വെജ് പാസ്ത, തയാറാക്കാം ഈസിയായി!

pasta

ചീസ് വെജ് പാസ്ത

‌1.വെണ്ണ – 50 ഗ്രാം

ഒലിവ് ഓയിൽ – 50 ഗ്രാം

2.വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

3.കാപ്സികം പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

കോളിഫ്‌ളവർ പൂക്കളായി അടർത്തിയത് – 100 ഗ്രാം

ഗ്രീൻപീസ്, ചോളം അടർത്തിയത് –100 ഗ്രാം വീതം

സെലറി പൊടിയായി അരിഞ്ഞത് – അരക്കപ്പ്

4.പാസ്ത –അരക്കിലോ, വേവിച്ചൂറ്റിയത്

5.ചീസ് – അരക്കപ്പ്

വൈറ്റ് സോസ് – ഒരു കപ്പ്

മിക്സ്ഡ് ഹെർബ്സ് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ വെണ്ണയും ഒലിവ് ഓയിലും ചൂടാക്കുക.

∙ഇതിൽ സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം. പച്ചക്കറികൾ കരുകരുപ്പു നഷ്ടപ്പെടാതെ വേവാകുമ്പോൾ പാസ്ത ചേർത്തിളക്കണം. അഞ്ചാമത്തെ ചേരുവയും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.

∙ചൂടോടെ വിളമ്പാം.