Tuesday 20 October 2020 11:34 AM IST : By സ്വന്തം ലേഖകൻ

നാലുമണിക്ക് തയാറാക്കാം രുചിയൂറും ചെമ്മീൻ വട!

vada

ചെമ്മീൻ വട

1.ഇടത്തരം ചെമ്മീൻ വേവിച്ചത് – ഒരു കപ്പ്

2.മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്

3.ചുവന്നുള്ളി ചതച്ചത് – അരക്കപ്പ്

സവാള – ഒന്ന്, ചതച്ചത്

പച്ചമുളക് – മൂന്ന്, ചതച്ചത്

ഇഞ്ചി – ഒരു ഇടത്തരം കഷണം, ചതച്ചത്

വെളുത്തുള്ളി – ആറ് അല്ലി, ചതച്ചത്

ഉപ്പ് – പാകത്തിന്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. വെന്ത ചെമ്മീൻ മെല്ലേ ചതച്ചെടുക്കണം.

  • ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി 10 മിനിറ്റ് നന്നായി കുഴച്ചു യോജിപ്പുക്കുക.

  • പിന്നീട് ചെറിയ ഉരുളകളാക്കി, കൈകൊണ്ട് ഒന്ന‌ു പരത്തി തിളച്ച എണ്ണയിൽ വറുത്തുകോരുക.

  • സോസിനൊപ്പം വിളമ്പാം.