Saturday 04 December 2021 03:17 PM IST : By Bina Mathew

കുട്ടിപ്പട്ടാളത്തെ പാട്ടിലാക്കാൻ കിടിലൻ റെസിപ്പി, ചിക്കൻ ക്രസ്‌റ്റഡ്!

crispyychhhi8879

ചിക്കൻ ക്രസ്‌റ്റഡ്

1.ചിക്കൻ‌ ബ്രെസ്‌റ്റ് – മൂന്ന്

2.നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.കോൺഫ്‌ളേക്ക്സ് – ഒരു കപ്പ്

4.റൊട്ടിപ്പൊടി – ഒരു കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

5.മൈദ – പാകത്തിന്

6.മുട്ട – രണ്ട്, മെല്ലേ അടിച്ചത്

7.എണ്ണ – വറുക്കാൻ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ബ്രെസ്‌റ്റ് വൃത്തിയാക്കി, നീളത്തിൽ മുറിക്കണം. ഇതിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കണം.

∙ഉപയോഗിക്കുന്നതിനു മുമ്പ് ചിക്കൻബ്രെസ്‌റ്റ് പീസുകൾ നന്നായി കഴുകി, തുടച്ചുണക്കി വയ്ക്കണം.

∙കോൺഫ്‌ളേക്ക്സ് തരുതരുപ്പായി പൊടിച്ച്, അതിൽ നാലാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ ബ്രെസ്‌റ്റ് പീസുകൾ ഇടഞ്ഞു വച്ചിരിക്കുന്ന മൈദയിലിട്ടു മെല്ലേ കുടഞ്ഞു യോജിപ്പിച്ചശേഷം അധികമുള്ള മാവ്, തട്ടിക്കളയണം.

∙ഇനി ഈ കഷണങ്ങൾ മുട്ടയിൽ മുക്കി, കോൺഫ്‌ളേക്ക്സ് മിശ്രിതത്തിൽ വ‌ച്ച‌ു നന്നായി അമർത്തിയെടുക്കണം.

∙ഒരു നോൺസ്‌റ്റിക്ക് പാനിൽ അൽപം എണ്ണ ചൂടാക്കി, തയാറാക്കി വച്ചിരിക്കുന്ന ചിക്കൻബ്രെസ്‍റ്റ് പീസുകളിട്ടു ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു പേപ്പറിൽ നിരത്തി എണ്ണ വാലാൻ വയ്ക്കണം.

∙ടുമാറ്റോ‌/ടാർട്ടാർ സോസിനൊപ്പം വിളമ്പാം.