Wednesday 14 October 2020 11:15 AM IST : By Vanitha Pachakam

കുട്ടിക്കുറുമ്പിന് ഒരു ചോക്‌ലെറ്റ് ഡിസേർട്ട്, തയാറാക്കാം ഈസിയായി!

choco

ചോക്‌ലെറ്റ് ഡിസേർട്ട്

1. ചോക്‌ലെറ്റ് - 115 ഗ്രാം (ഡാർക്ക് ചോക്‌ലെറ്റും മിൽക്ക് ചോക്‌ലെറ്റും പകുതി വീതം)

ഉപ്പ് - ഒരു നുള്ള്

2. തിക്ക് ക്രീം - ഒരു കപ്പ്

3. പഞ്ചസാര - ഒരു വലിയ സ്പൂൺ

4. വനില എസ്സൻസ് - ഒരു െചറിയ സ്പൂൺ

ഇൻസ്റ്റന്റ് കോഫി - ഒരു െചറിയ സ്പൂൺ

ഓറഞ്ചുതൊലി ചുരണ്ടിയത് - ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചോക്‌ലെറ്റ് ചെറിയ പീസുകളാക്കി ഒരു ഹീറ്റ്പ്രൂഫ് ബൗളിലാക്കി ഒരു നുള്ള് ഉപ്പും േചർത്തു വയ്ക്കുക.

∙ ക്രീം ഇടത്തരം തീയിൽ വച്ചു ചൂടാക്കി ഇതിലേക്കു പഞ്ചസാര ചേർ‌ത്തിളക്കി ചെറുതീയിൽ വച്ചു തിളപ്പിക്കണം.

∙ ഇതിലേക്കു നാലാമത്തെ േചരുവ േചർത്തിളക്കി വാങ്ങി ചോക്‌ലെറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക.

∙ ഒരു മിനിറ്റ് അനക്കാതെ വച്ച ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതു ചെറിയ കപ്പുകളിൽ ഒഴിക്കുക. മുകളിൽ കുമിളകൾ വന്നാൽ, അതു പോകും വരെ കപ്പുകൾ മേശയിൽ മെല്ലേ തട്ടുക.

∙ നാലോ അഞ്ചോ മണിക്കൂർ ഫ്രിഡ്ജിൽ വച്ചു െസറ്റ് ചെയ്യുക.

∙ ഗ്രേറ്റഡ് ചോക്െലറ്റ് അല്ലെങ്കിൽ ഒരു സ്പൂൺ തിക്ക് ക്രീം വച്ച് അതിനു മുകളിൽ അൽപം ഗ്രേറ്റഡ് ചോക്െലറ്റ് വിതറി അലങ്കരിച്ചു വിളമ്പാം.