Monday 30 May 2022 01:08 PM IST : By Vanitha Pachakam

സ്വാദോടെ കോക്കനട്ട് റൈസ്!ഈസി റെസിപ്പി ഇതാ!

Coconut Rice

കോക്കനട്ട് റൈസ്

1. നെയ്യ് - പാകത്തിന്

2. കശുവണ്ടിപ്പരിപ്പ് - അഞ്ച്-ആറ്

3. കറിവേപ്പില - ഒരു തണ്ട്

ഉഴുന്നുപരിപ്പ് - ഒരു െചറിയ സ്പൂൺ

4. പച്ചമുളക് - ആറ്, അരിഞ്ഞത്

5. തേങ്ങ പൊടിയായി ചുരണ്ടിയത് - ഒരു കപ്പ്

6. അരി വേവിച്ചത് - ഒരു കപ്പ്

7. ഉപ്പ് - പാകത്തിന്

8. മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ചീനച്ചട്ടിയിൽ െനയ്യ് ചൂടാക്കി, കശുവണ്ടിപ്പരിപ്പു വറുത്തു കോരി മാറ്റിവയ്ക്കുക.

∙അതേ നെയ്യിൽ കറിവേപ്പിലയും ഉഴുന്നുപരിപ്പും വറുത്തു ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും േചർത്തു വഴറ്റുക.

∙ഇതിലേക്കു തേങ്ങ ചുരണ്ടിയതു ചേർത്തു വറുക്കുക. തേങ്ങ നല്ല ഗോൾഡൻ ബ്രൗൺ നിറമായി എണ്ണ തെ ളിഞ്ഞു വരുമ്പോൾ ചോറു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙പാകത്തിനുപ്പും ചേർത്തു നന്നായി ഇളക്കി ചോറു ചൂടാകുമ്പോൾ കശുവണ്ടിപ്പരിപ്പ് വറുത്തതും മല്ലിയിലയും വിതറി വാങ്ങി ചൂടോടെ വിളമ്പുക.