Thursday 23 June 2022 11:02 AM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തിന് നല്കാം സ്പൈസി കോൾസ്ലോ സാൻവിച്ച്!

coleslaw

സ്പൈസി കോൾസ്ലോ സാൻവിച്ച്

1.കാബേജ്, കാരറ്റ്, സവാള എന്നിവ പൊടിയായി അരിഞ്ഞത് – ഓരോ വലിയ സ്പൂൺ വീതം

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

കാപ്സിക്കം – ഒന്നിന്റെ പകുതി, ചെറുതായി അരിഞ്ഞത്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്

2.റൊട്ടി – രണ്ടു സ്ലൈസ്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കോൾസ്ലോ തയാറാക്കുക.

  • ഈ മിശ്രിതം രണ്ടു റൊട്ടി സ്ലൈസുകൾക്കിടയിൽ വച്ചു വിളമ്പാം.

കടപ്പാട്

രാജീവ് മേനോൻ