Tuesday 04 August 2020 10:59 AM IST : By സ്വന്തം ലേഖകൻ

മധുരകരം ഈ ഡേറ്റ് & നട്ട് റൈസ്; തയാറാക്കാം 5 മിനിറ്റിൽ!

Date and Nut Rice

ഡേറ്റ്സ് കൊണ്ട് പലഹാരങ്ങൾ മാത്രമല്ല അടിപൊളി റൈസും തയാറാക്കാം. ഈസി റെസിപ്പി ഇതാ...

ഡേറ്റ് & നട്ട് റൈസ്

1. ബസ്മതി അരി - രണ്ടു കപ്പ്

ഗ്രാമ്പൂ - രണ്ട്

ഏലയ്ക്ക - രണ്ട്

കറുവാപ്പട്ട - രണ്ടു കഷണം

2. െനയ്യ് - രണ്ടു വലിയ സ്പൂൺ

3. സവാള - മൂന്ന്, അരിഞ്ഞത്

4. ഉണക്കമുന്തിരി - അരക്കപ്പ്

5. ബദാം അരിഞ്ഞത് - അരക്കപ്പ്

6. കശുവണ്ടിപ്പരിപ്പ് രണ്ടാക്കിയത് - അരക്കപ്പ്

7. ഈന്തപ്പഴം പൊടിയായി അരിഞ്ഞത് - അരക്കപ്പ്

8. മല്ലിയില അരിഞ്ഞത് - ഒരു പിടി

ബിരിയാണി എസ്സൻസ് - ഒരു തുള്ളി (ആവശ്യമെങ്കിൽ)

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ േചരുവ പാകത്തിനു വെള്ളം ചേർത്തു വേവിച്ചൂറ്റിയ ശേഷം ചൂടാറാൻ വയ്ക്കുക.

∙നെയ്യ് ചൂടാക്കി സവാള കരുകരുപ്പായി വറുത്തു കോരണം.

∙അതേ നെയ്യിൽ ഉണക്കമുന്തിരി ചേർത്തു വഴറ്റിയ ശേഷം ബദാം ചേർത്തു വഴറ്റുക. ഇതിലേക്കു കശുവണ്ടിപ്പരിപ്പും ചേർത്തു വഴറ്റണം. ഏറ്റവും ഒടുവിൽ ഈന്തപ്പഴവും ചേർത്തു വഴറ്റുക. നന്നായി യോജിപ്പിച്ച ശേഷം ചൂടാറിയ ചോറും എട്ടാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങി ചൂടോടെ വിളമ്പാം.