Tuesday 15 June 2021 12:07 PM IST : By Vanitha Pachakam

ഒരു ഈസി സ്നാ‍ക്ക് റെസിപ്പി വേണോ, തയാ‌റാക്കാം ഡയമണ്ട് കട്ട്സ്!

cuts

ഡയമണ്ട് കട്ട്സ്

1. വെണ്ണ – 80 ഗ്രാം

2. മുട്ട – ഒന്ന്

പഞ്ചസാരപൊടിച്ചത് – 50 ഗ്രാം

3. ഉപ്പ് – ഒരു നുള്ള്

പാൽ – മൂന്നു വലിയ സ്പൂൺ

4. ൈമദ – 250 ഗ്രാം

5. എണ്ണ – വറുക്കാൻ

6. പഞ്ചസാര പൊടിച്ചത് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙വെണ്ണ ഉരുക്കി വയ്ക്കുക.

∙ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി അടിക്കുക.

∙ഇതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിൽ ഉപ്പും പാലും േചർത്ത ശേഷം ൈമദ ചേർത്തു നന്നായി കുഴച്ചു മൂടിവയ്ക്കുക.

∙ഒരു മണിക്കൂറിനു ശേഷം വീണ്ടും കുഴയ്ക്കുക.

∙വീണ്ടും ഒരു മണിക്കൂർ അനക്കാതെ വച്ച ശേഷം വീണ്ടും കുഴച്ചു വീണ്ടും ഒരു മണിക്കൂർ വയ്ക്കുക.

∙പിന്നീട് പരത്തി, ഡയമണ്ട് ആകൃതിയിൽ മുറിച്ചു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙പഞ്ചസാര പൊടിച്ചതു നന്നായി തൂവി ഉപയോഗിക്കാം.