Wednesday 02 September 2020 02:33 PM IST : By Pachakam Desk

സ്വാദിനൊപ്പം ആരോഗ്യവും; മുരിങ്ങയ്ക്ക സൂപ്പ്!

soup

മുരിങ്ങയ്ക്ക സൂപ്പ്

1. മുരിങ്ങയ്ക്ക - ഒരു കിലോ

ഉപ്പ് - പാകത്തിന്

2. എണ്ണ - ഒരു െചറിയ സ്പൂൺ

3. തക്കാളി - 100 ഗ്രാം, അരിഞ്ഞത്

സവാള - 100 ഗ്രാം, അരിഞ്ഞത്

വെളുത്തുള്ളി - രണ്ട് അല്ലി, അരിഞ്ഞത്

4. പഞ്ചസാര - പാകത്തിന്

കുരുമുളകുപൊടി - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മുരിങ്ങയ്ക്ക മൂന്നിഞ്ചു കഷണങ്ങളാക്കി ഉപ്പു േചർത്തു നികക്കെ വെള്ളം ഒഴിച്ചു വേവിക്കുക.

∙ വെന്ത ശേഷം വെള്ളം ഊറ്റി മാറ്റിവയ്ക്കുക.

∙ മുരിങ്ങയ്ക്ക രണ്ടായി പിളർന്ന് ഉള്ളിലുള്ള പൾപ്പ് ചുരണ്ടിയെടുത്തു മെല്ലേ ഉടച്ചു കൊടുക്കണം.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കുക. ഇതു മിക്സിയി ൽ അടിച്ചെടുക്കണം.

∙ ഇതിലേക്കു മുരിങ്ങയ്ക്ക ഉടച്ചതും പഞ്ചസാരയും കുരുമുളകുപൊടിയും േചർത്തിളക്കുക.

∙ മുരിങ്ങയ്ക്ക വേവിച്ച വെള്ളവും േചർത്തിളക്കി അടുപ്പിൽ വച്ചു ചെറുതീയിൽ തിളപ്പിക്കുക.

∙ സൂപ്പ് പരുവമാകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.