Wednesday 16 September 2020 12:23 PM IST : By Pachakam Desk

ഹെൽത്തിയായ ഒരു സ്നാക്ക്; ഉണങ്ങിയ ഏത്തപ്പഴം ബോൾസ്!

ethakka

ഉണങ്ങിയ ഏത്തപ്പഴം ബോൾസ്

1. ഏത്തപ്പഴം വെയിലത്തു വച്ചുണക്കി ചെറിയ ചതുരക്കഷണങ്ങളാക്കിയത് - നാലു കപ്പ്

2. പഞ്ചസാര - നാലു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഏത്തപ്പഴം ഉണങ്ങിയതും പഞ്ചസാരയും ഒരു പാനിലാക്കി ചെറുതീയിൽ അടുപ്പത്തു വയ്ക്കുക.

∙ പഞ്ചസാര മുഴുവൻ ഉരുകുമ്പോൾ നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ഒട്ടുന്ന പരുവമായി, ഉരുട്ടാൻ പാകത്തിനാകുമ്പോൾ വാങ്ങി വയ്ക്കുക.

∙ ചൂടാറിത്തുടങ്ങുമ്പോൾ ചെറിയ ഉരുളകളാക്കണം.