Friday 29 July 2022 05:00 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ ചിക്കൻ ഫ്രൈ, ഈസി റെസിപ്പി!

chicn fry

ഈസി ചിക്കൻ ഫ്രൈ

1.കാശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പെരുംജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

അരിപ്പൊടി – മൂന്നു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൺ

2.ചിക്കന്റെ കാല് – നാല്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു യോജിപ്പിക്കുക.

∙ഇത് വരഞ്ഞു വച്ചിരിക്കുന്ന ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

∙പാനിൽ അൽപം എണ്ണ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം.