Saturday 30 July 2022 12:16 PM IST : By സ്വന്തം ലേഖകൻ

അരിപ്പൊടിയും മുട്ടയും ചേർത്ത് ഒരു ഈസി ചായക്കടി, വെറൈറ്റി റെസിപ്പി!

snack

മുട്ടപ്പൊരി

1.അരിപ്പൊടി – അരക്കപ്പ്

മുട്ട – ഒന്ന്

തേങ്ങ ചിരകിയത് – അരക്കപ്പ്

ഉപ്പ് – ഒരു നുള്ള്

2.പഞ്ചസാര – മൂന്നു വലിയ സ്പൂൺ

ഏലയ്ക്ക – രണ്ട്

4.വെള്ളം – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക.

∙രണ്ടാമത്തെ ചേരുവ പൊടിച്ച് തയാറാക്കിയ മിശ്രിതത്തിലേക്കു ചേർക്കണം.

∙അൽപാൽപം വീതം വെള്ളമൊഴിച്ച് യോജിപ്പിക്കണം. ഒരുപാട് അയഞ്ഞു പോകാതെ കോരിയൊഴിക്കാൻ പാകത്തിനുള്ള മിശ്രിതം വേണം തയാറാക്കാൻ.
∙ഇത് ഒരു പത്തു മിനിറ്റ് അനക്കാതെ വച്ചതിനു ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരാം.