Tuesday 16 November 2021 01:00 PM IST : By സ്വന്തം ലേഖകൻ

തണുപ്പിൽ ചൂടോടെ കുടിക്കാം രുചിയൂറും വെസ്‍റ്റ് ഇന്ത്യൻ മത്തങ്ങ സൂപ്പ്!

pumpkinsoo

വെസ്‍റ്റ് ഇന്ത്യൻ മത്തങ്ങ സൂപ്പ്

1.മത്തങ്ങ – അരക്കിലോ

2.സവാള – ഒന്ന്

വെളുത്തുള്ളി – മൂന്ന് അല്ലി

ലീക്ക്സ് – 25 ഗ്രാം

3.എക്‌സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – അര വലിയ സ്പൂൺ

4.ഉപ്പ്, പഞ്ചസാര – പാകത്തിന്

കുരുമുളക് വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

5.വെജിറ്റബിൾ സ്‌റ്റോക്ക് – 200 മില്ലി

6.ഹെവി ക്രീം – 50 മില്ലി

വെണ്ണ – നാലു ചെറിയ സ്പൂൺ

തൈം അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ജാതിക്ക ചുരണ്ടിയത് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙മത്തങ്ങ, തൊലിയും കുരുവും കളഞ്ഞു രണ്ടിഞ്ചു ചതുരക്കഷണങ്ങളായി മുറിക്കുക.

∙രണ്ടാമത്തെ ചേരുവ അരിഞ്ഞ് ഒലിവ് ഓയിലും നാലാമത്തെ ചേരുവയും ചേർത്തു കുടഞ്ഞു യോജിപ്പിക്കുക.

∙ഇത് ബേക്കിങ്ട്രേയിൽ വച്ച് 350Fൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് റോസ്‌റ്റ് ചെയ്യുക. മത്തങ്ങ വെന്ത്, ചേരുവകളെല്ലാം ബ്രൗൺ നിറമാകണം.

∙ബേക്ക് ചെയ്ത മിശ്രിതം നന്നായി അരച്ചെടുക്കുക.

∙വെജിറ്റബിൾ സ്‌റ്റോക്ക് അടുപ്പത്തുവച്ചു തിളപ്പിച്ചു കുറുക്കി പകുതിയാകുമ്പോൾ മത്തങ്ങ അരച്ചതു ചേർത്തു തിളപ്പിക്കുക.

∙ചെറുതീയിൽ അഞ്ചു മിനിറ്റ് തിളപ്പിച്ചശേഷം അരിച്ചെടുക്കുക.

∙സൂപ്പ് അധികം കുറുകിപ്പോയിട്ടുണ്ടെങ്കിൽ അൽപം സ്‌റ്റോക്ക് ചേർത്ത് അയവാക്കുക.

∙ആറാമത്തെ ചേരുവ ചേർത്തിളക്കി ഉപ്പും കുരുമുളകും പാകത്തിനാക്കി നല്ല ചൂടോടെ വിളമ്പുക.