Saturday 03 September 2022 11:34 AM IST : By സ്വന്തം ലേഖകൻ

വെളുത്തുള്ളി കൊണ്ടു തയാറാക്കാം രുചിയൂറും പലഹാരം, ഈസി റെസിപ്പി!

Sev

വെളുത്തുള്ളി സ്നാക്

1.വെളുത്തുള്ളി – 3 കുടം

2.എണ്ണ – മൂന്നു വലിയ സ്പൂൺ

3.കടലമാവ് – അരക്കപ്പ്

അരിപ്പൊടി – അക്കപ്പ്

ഉപ്പ് – പാകത്തിന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙വെളുത്തുള്ളി വൃത്തിയാക്കി തൊലിയോടുകൂടെ എണ്ണയിൽ ഇട്ടു വഴറ്റി മാറ്റി വയ്ക്കുക.

∙തണുക്കുമ്പോൾ തൊലികളഞ്ഞു നന്നായി ചതച്ചു വയ്ക്കണം.

∙മൂന്നാമത്തെ ചേരുവയും ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളിയും പാകത്തിനു വെള്ളവും ചേർത്തു ഇടിയപ്പത്തിന്റെ അയവിൽ കുഴച്ചെടുക്കുക.

∙ഇത് ഇടയപ്പത്തിന്റെ അച്ചിൽ ഇട്ട് ചൂടായ എണ്ണയിലേക്കു പിഴിഞ്ഞു വറു‌ത്തു കോരാം.