Wednesday 10 August 2022 02:28 PM IST : By Vanitha Pachakam

കുട്ടിക്കുറുമ്പിനു നല്കാം യമ്മി ഗ്രീൻ ആപ്പിൾ ഷെയ്ക്ക്, ഈസി റെസിപ്പി!

shake

ഗ്രീൻ ആപ്പിൾ ഷെയ്ക്ക്

1. ഗ്രീൻ ആപ്പിൾ – രണ്ട്, കുരുകളഞ്ഞു തൊലിയോടുകൂടി കഷണങ്ങളാക്കിയത്

തണുത്ത പാൽ – രണ്ടു കപ്പ്

വനില ഐസ്ക്രീം – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – പാകത്തിന്

ഐസ്ക്യൂബ്സ് – പാകത്തിന്

പിസ്ത കളർ – അല്പം

2. വിപ്പിങ് ക്രീം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി അടിച്ചെടുക്കുക.

∙ഗ്ലാസുകളിലൊഴിച്ചു മുകളിൽ വിപ്പിങ് ക്രീം വച്ച് അലങ്കരിച്ചു വിളമ്പുക.