Wednesday 23 December 2020 04:38 PM IST : By Beena Mathew

പച്ചമാങ്ങ സാലഡ് ചിക്കനൊപ്പം, ഈസി റെസിപ്പി!

salad

പച്ചമാങ്ങ സാലഡ് ചിക്കനൊപ്പം,

1.പച്ചമാങ്ങ – മൂന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

2.ഉപ്പ് – ഒരു ചെറിയ സ്പൂൺ

3.എണ്ണ (എള്ളെണ്ണ/നിലക്കടലയെണ്ണ) – ഒരു വലിയ സ്പൂൺ

4.വെളുത്തുള്ളി – നാല് അല്ലി, കനം കുറച്ചരിഞ്ഞത്

5.സ്പ്രിങ് അണിയൻ – ആറ്, കനം കുറച്ചരിഞ്ഞത്

6.ചിക്കൻ ബ്രെസ്റ്റ് – 250 ഗ്രാം, കനംകുറച്ചരിഞ്ഞത്

7.ഉണക്കച്ചെമ്മീൻ പൊടിച്ചത് – ഒരു വലിയ സ്പൂൺ

ഫിഷ് സോസ് – ഒരു വലിയ സ്പൂൺ

നിലക്കടല വറുത്ത്, ഒന്നു ചതച്ചത് – രണ്ടു വലിയ സ്പൂൺ

ശർക്കര പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

8.കുരുമുളകുപൊടി – പാകത്തിന്

9.പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ (ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

  • മാങ്ങ അരിഞ്ഞത് ഒരു വലിയ ബൗളിലാക്കി, മുകളിൽ ഉപ്പു വിതറി വയ്ക്കണം.

  • എണ്ണ ചൂടാക്കി വെളുത്തുള്ളിയും സ്പ്രിങ് അണിയനും വെവ്വേറെ വഴറ്റി മാറ്റിവെക്കുക. അതേ പാനിൽ ചിക്കൻ അരിഞ്ഞതു ചേർത്ത് ഒന്നു വഴറ്റിയശേഷം ഏഴാമത്തെ ചേരുവയും ചേർത്തു മാറ്റിവയ്ക്കണം.

  • വിളമ്പുന്നതിനു തൊട്ടുമുമ്പ് എല്ലാ ചേരുവകളും യോജിപ്പിച്ചു പാകത്തിനു കുരുമുളകുപൊടിയും ചേർത്തിളക്കുക.

  • ആവശ്യമെങ്കിൽ പച്ചമുളക് അരിഞ്ഞതുകൊണ്ട് അലങ്കരിക്കാം.