Thursday 19 May 2022 12:34 PM IST : By Ammu Mathew

ആരോഗ്യകരമായി വീട്ടിൽ തയാറാക്കാം ഹാംബർഗർ, കൊതിപ്പിക്കും രുചി!

burgwr

ആരോഗ്യകരമായി വീട്ടിൽ തയാറാക്കാം ഹാംബർഗർ, കൊതിപ്പിക്കും രുചി!

ഹാംബർഗർ

1.ബർഗർ ബൺ – നാല്–ആറ്

2.ബീഫ് മിൻസ് – അരക്കിലോ

മുട്ട – ഒന്ന്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ്, കുരുമുളകുപൊടിച്ചത് – പാകത്തിന്

മല്ലിയില/സെലറി – പാകത്തിന്

വെളുത്തുള്ളി – ഒന്ന് രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒന്നു–രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ആവശ്യമെങ്കിൽ

റൊട്ടിപ്പൊടി – പാകത്തിന്

3.ഒലിവ് ഓയിൽ – കുറച്ച്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കൈകൊണ്ടു ഉരുട്ടി നാലോ ആറോ ഉരുളകളാക്കണം.

∙ഓരോ ഉരുളയും കൈവെള്ളയിൽ വച്ച് ഒന്നു പരത്തുക. അധികം കട്ടി കുറയരുത്. ഇതാണ് ബർഗർ പാറ്റീസ്.

∙ഓരോ പാറ്റീസായി എടുത്ത് ഇരുവശത്തും ഒലിവ് ഓയിൽ ബ്രഷ് ചെയ്ത്, ചൂടാക്കിയിട്ടിരിക്കുന്ന ഗ്രില്ലിൽ വച്ച് ഓരോ വശവും 20 മിനിറ്റ് വേവിക്കുക.

∙ഓരോ പാറ്റീസും ബണ്ണിനുള്ളിൽ വച്ച്, ലെറ്റൂസ്, വട്ടത്തിലരിഞ്ഞ സവാള, ചീസ് സ്ലൈസ് , തക്കാളി സ്ലൈസ് , മയോണീസ് എന്നിവ ചേർത്തു വിളമ്പാം.