Monday 24 January 2022 12:08 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു നൽകാം ഹെൽതി മഷ്റൂം ടുമാറ്റോ ഓംലെറ്റ്, വെറൈറ്റി റെസിപ്പി!

mushom

മഷ്റൂം ടുമാറ്റോ ഓംലെറ്റ്

1.വെണ്ണ – 25 ഗ്രാം

2.തക്കാളി തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൺ

കൂൺ സ്ലൈസ് ചെയ്തത് – മൂന്നു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.മുട്ട – രണ്ട്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വെള്ളം – മൂന്നു ചെറിയ സ്പൂൺ

4.പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പാനിൽ വെണ്ണയുടെ പകുതി ചൂടാക്കി, തക്കാളിയും കൂണും പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റി വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ബാക്കി വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മെല്ലേ അടിച്ചത് ഒഴിക്കുക. മുട്ട ഒരേ പോലെ പരന്നു വരണം.

∙മുട്ട സെറ്റായ ശേഷം നടുഭാഗത്തായി, ഫില്ലിങ് വച്ച് ഇരുവശത്തു നിന്നും ഓംലെറ്റ് ഫില്ലിങ്ങിനു മുകളിലേക്കു മടക്കുക.

∙ഇതു ചൂടുള്ള പ്ലേറ്റിലേക്ക് കമഴ്ത്തിയിടുക. മടക്കുകൾ അടിയിൽ വരുന്ന വിധം വേണം പ്ലേറ്റിലേക്കിടാൻ.