ദിവസവും ഒരു നേരമെങ്കിലും ഇങ്ങനെ കഴിക്കൂ, വണ്ണം കുറയും എന്നു മാത്രമല്ല തൈറോയ്ഡ് പിസിഒഡി എന്നിവ മാറുകയും ചെയ്യും...
ഹൈ പ്രോട്ടീൻ റൈസ്
1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
2.ജീരകം – കാല്‍ ചെറിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
3.കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ
4.നിലക്കടല – മൂന്നു വലിയ സ്പൂൺ
5.കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
വറ്റൽ മുളക് – രണ്ട്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
7.കുക്കുമ്പർ, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
മുരിങ്ങയില – കാൽ കപ്പ്
8.ബസ്മതി അരി, വേവിച്ചത് – ഒന്നരക്കപ്പ്
9.നാരങ്ങനീര് – പാകത്തിന്
ഉപ്പ് – പാകത്തിന്
10.തേങ്ങ ചിരകിയത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ പൊട്ടിക്കുക.
∙മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി നിലക്കടല ചേർത്തു വഴറ്റണം.
∙നിലക്കടയുടെ നിറം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർ്തതു വഴറ്റണം.
∙മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു മൂടി വച്ചു വേവിക്കണം.
∙മുരിങ്ങയില വാടുമ്പോൾ ചോറു ചേർത്തിളക്കി ഒൻപതാമത്തെ ചേരുവയും ചേർക്കുക.
∙തേങ്ങ ചിരകിയതു ചേർത്തിളക്കി വാങ്ങാം.