Tuesday 26 April 2022 04:18 PM IST : By സ്വന്തം ലേഖകൻ

ഹോട്ട് & സവർ ചിക്കന്‍ സൂപ്പ്, ഒരു ഈസി ടേസ്‌റ്റി റെസിപ്പി!

souppp

ഹോട്ട് & സവർ ചിക്കന്‍ സൂപ്പ്

1.ചിക്കൻ സ്‌റ്റോക്ക് – രണ്ടു കപ്പ്

2.പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു നുള്ള്

ഉപ്പ് – പാകത്തിന്

3.കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

4.മുട്ടവെള്ള – രണ്ടു മുട്ടയുടേത്

5.ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കി വേവിച്ചു പിച്ചിക്കീറിയത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙സ്‌റ്റോക്ക് പാത്രത്തിലാക്കി തിളപ്പിക്കുക.

∙ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കിയതു സൂപ്പിൽ ചേർത്തിളക്കുക.

∙കുറുകിത്തുടങ്ങുമ്പോൾ തുടരെയിളക്കിക്കൊണ്ടു മുട്ടവെള്ള ചേർക്കുക. മുട്ടവെള്ള പിരിഞ്ഞു വരണം.

∙ചിക്കൻ കഷണങ്ങളും ചേർത്തിളക്കി ചൂടോടെ വിളമ്പാം.