Wednesday 15 September 2021 11:47 AM IST : By Vanitha Pachakam

വിരുന്നുകാര്‍ക്കു നൽകാം ജ്വവൽഡ് റൈസ്, തയാറാക്കാം ഈസിയായി!

rice

ജ്വവൽഡ് റൈസ്

1. നീളമുള്ള അരി നന്നായി കഴുകിവാരിയത് - 350 ഗ്രാം

2. ഒലിവ് ഓയിൽ - രണ്ടു വലിയ സ്പൂൺ

വെണ്ണ - അൽപം

3. കുങ്കുമപ്പൂവ് - ഒരു നുള്ള്

മല്ലി - ഒരു ചെറിയ സ്പൂൺ

ബദാം - രണ്ടു വലിയ സ്പൂൺ

4. ഓറഞ്ച് തൊലി ചുരണ്ടിയത് - ഒരു ഓറഞ്ചിന്റെ പകുതിയുടേത്

പിസ്ത, തൊണ്ടു കളഞ്ഞത് - രണ്ടു വലിയ സ്പൂൺ

5. മാതളനാരങ്ങ അല്ലി - ഒരു മാതള നാരങ്ങയുടേത്

6. മല്ലിയില, രാമതുളസിയില, പുതിനയില എന്നിവ അരിഞ്ഞത് - ഓരോ പിടി

7. നാരങ്ങ - ഒന്ന്, കഷണങ്ങളാക്കിയത്

പാകം െചയ്യുന്ന വിധം

∙അരി ചുവടുകട്ടിയുള്ള പാത്രത്തിലാക്കി, അരിയുടെ ഒരു സെന്റിമീറ്റർ മുകളിൽ നിൽക്കും വിധം വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.

∙തിളച്ച ശേഷം തീ കുറച്ച്, ഏകദേശം 10 മിനിറ്റ് വീണ്ടും തിളപ്പിക്കുക. വെള്ളം മുഴുവൻ വലിഞ്ഞ ശേഷം തീ അണച്ച്, പാൻ അടച്ച് അനക്കാതെ വയ്ക്കുക.

∙അരി വേവണം. എന്നാൽ ഒന്ന് കടിക്കുകയും വേണം.

∙മറ്റൊരു പാനിൽ ഒലിവ് ഓയിലും വെണ്ണയും ചേർത്തു ചൂടാക്കിയ ശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഒരു മിനിറ്റ് വേവിക്കുക.

∙ഇതിൽ നാലാമത്തെ ചേരുവയും ചേർത്തിളക്കിയ ശേഷം ഏറ്റവും ഒടുവിൽ മാതളനാരങ്ങ അല്ലികളും ചേർക്കുക.

∙അരി ചേർത്തു നന്നായി യോജിപ്പിക്കുക. ഉപ്പു പാകത്തിനാക്കിയ ശേഷം ഇലകൾ ചേർത്തിളക്കി വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി നാരങ്ങ കൊണ്ട് അലങ്കരിച്ചു വിളമ്പുക.