Saturday 27 November 2021 02:52 PM IST : By സ്വന്തം ലേഖകൻ

കറുമുറെ കൊറിക്കാൻ മധുരമൂറും കാജ, ഈസി റെസിപ്പി!

kajaaa

കാജ

1.മൈദ – മൂന്നു കപ്പ്

വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

ഓറഞ്ച് കളർ – കുറച്ച്

നെയ്യ് – നാലു വലിയ സ്പൂൺ

2.പഞ്ചസാര – രണ്ടു കപ്പ്

വെള്ളം – ഒരു കപ്പ്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴച്ചു മൂന്ന് ഉരുളകളാക്കുക.

∙ഈ ഉരുളകൾ പായ പോലെ വലുതായി പരത്തുക.

∙മീതെ അൽപം നെയ്യ് തടവി അതിന്റെ മുകളിൽ കുറച്ചു മൈദ വിതറി നല്ലതു പോലെ ടൈറ്റായി ചുരുട്ടുക.

∙അതിനുശേഷം കൈകൊണ്ടു കുറച്ചു നീട്ടിയശേഷം ഒരിഞ്ച് കഷണങ്ങളാക്കുക.

∙ഈ കഷണങ്ങൾ വീണ്ടും നീളത്തിൽ പരത്തുക. എല്ലാ ഉരുളകളും ഇങ്ങനെ ചെയ്യു‌ക.

∙എണ്ണ ചൂടാക്കി തയാറാക്കിയ കാജ വറുത്തെടുക്കുക.

∙പഞ്ചസാര ഉരുക്കി നൂൽ പാകമാകുമ്പോൾ ഇറക്കി താഴെ വയ്ക്കുക. ഇത് കാജയുടെ എല്ലാവശവും ഒഴിക്കുക.