Tuesday 07 December 2021 12:03 PM IST : By സ്വന്തം ലേഖകൻ

ഇനി കാജു ബർഫി വീട്ടിൽ തന്നെ തയാറാക്കാം, ഈസി റെസിപ്പി!

kajuba

കാജു ബർഫി

‌1.കശുവണ്ടിപ്പരിപ്പ് – അരക്കിലോ

2.പഞ്ചസാര – കാൽ കിലോ

വെള്ളം – 400 മില്ലി

3.ഏലയ്ക്ക പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കശുവണ്ടിപ്പരിപ്പു പൊടിച്ചു വയ്ക്കണം.

∙പഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ചു പാനിയാക്കുക.

∙ഇതിലേക്കു കശുവണ്ടിപ്പരിപ്പ് പൊടിച്ചതും ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി 20 മിനിറ്റ് ചെറുതീയിൽ വേവിക്കണം.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഒരു ട്രേയിൽ നിരത്തുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം.