കാരപോളി
1.മൈദ – ഒരു കപ്പ്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ്, വെള്ളം – പാകത്തിന്
എണ്ണ – കാൽ കപ്പ്
2.കടലപ്പരിപ്പ് – 100 ഗ്രാം, വേവിച്ചത്
പച്ചമുളക് – രണ്ട്
ഉപ്പ് – പാകത്തിന്
3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
സവാള അരിഞ്ഞത് – അരക്കപ്പ്
മല്ലിയില – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചതിൽ മൂന്നാമത്തെ ചേരുവ ചേർത്തു കുഴച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക.
∙മൈദ കുഴച്ചതു ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ കടലപ്പരിപ്പ് മസാല വച്ചു മൂടി കൈകൊണ്ടു പരത്തുക.
∙ദോശക്കല്ലിൽ ചുട്ടെടുക്കാം.