Monday 31 May 2021 03:35 PM IST : By Vanitha Pachakam

കറുമുറെ കൊറിക്കാൻ കുഴലപ്പം, ഇനി കടയിൽനിന്നു വാങ്ങുകയേ വേണ്ട!

kuzhal

കുഴലപ്പം

പാകം ചെയ്യുന്ന വിധം

∙ഒരു കപ്പ് തേങ്ങ പൊടിയായി തിരുമ്മിയത്അ അരക്കിലോ അരിപ്പൊടിയുമായി യോജിപ്പിച്ചു വിരലുകൾ കൊണ്ടു കട്ടകെട്ടാതെ കുഴച്ചു മാറ്റിവയ്ക്കുക.

∙ഒരു കപ്പ് തേങ്ങ തിരുമ്മി പിഴിഞ്ഞ് അരക്കപ്പ് തേങ്ങാപ്പാൽ എടുക്കുക.

∙അര ചെറിയ സ്പൂൺ ജീരകം, കാൽ കപ്പ്ചു ചുവന്നുള്ളി, രണ്ടു ചെറിയ സ്പൂൺ വെളുത്തുള്ളി എന്നിവ മയത്തിൽ അരച്ച് ഉപ്പും ചേർത്തു തേങ്ങാപ്പാലിൽ ചേർക്കുക.

∙ചീനച്ചട്ടി ചൂടാക്കി, അതിൽ അരിപ്പൊടി–തേങ്ങ മിശ്രിതമിട്ടു ചെറുതീയിൽ വച്ച് ഒന്നു വരട്ടിയ ശേഷം തേങ്ങാപ്പാൽ മിശ്രിതം തളിച്ചുകൊടുത്ത്ആ ആവിവരുന്ന പരുവത്തിൽ വാങ്ങി പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക.

∙ഇതിൽ രണ്ടു ചെറിയ സ്പൂൺ എള്ളും ചേർത്തു മയത്തിൽ കുഴയ്ക്കുക. ഇതു നനവുള്ള തുണികൊണ്ടു മൂടി അരമണിക്കൂർ വയ്ക്കുക.

∙ഈ മാവ് ചെറിയ ഉരുളകളാക്കുക. ഒാരോ ഉരുളയും മയംപുരട്ടിയ വാഴയിലയിൽ വച്ചു പരത്തുക.

∙പരത്തിയ മാവ് മയം പുരട്ടിയ കമ്പിയിൽ ചുറ്റി തിളയ്ക്കുന്ന വെളിച്ചെണ്ണയിൽ മുക്കി വറുത്തു കോരുക.