Saturday 13 March 2021 02:54 PM IST : By Vanitha Pachakam

നാരങ്ങ–മല്ലിയില സൂപ്പ്, ഇതൊരു പുത്തൻ രുചി!

soup

നാരങ്ങ–മല്ലിയില സൂപ്പ്

1. എണ്ണ – നാലു ചെറിയ സ്പൂൺ

2. മല്ലിയില – 250 ഗ്രാം

സവാള – 200 ഗ്രാം

വെളുത്തുള്ളി – 50 ഗ്രാം

പച്ചമുളക് – ആറ്

3. മത്തങ്ങയുടെ അരി – രണ്ടു ചെറിയ സ്പൂൺ

4. സ്റ്റോക്ക് – രണ്ടു ലീറ്റർ

ഉപ്പ് – പാകത്തിന്

5. നാരങ്ങാനീര് – 10 നാരങ്ങയുടേത്

6. വെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി, രണ്ടാമത്തെ ചേരുവ അരിഞ്ഞതും മത്തങ്ങയുടെ അരിയും ചേർത്തു നന്നായി വഴറ്റുക.

∙ വഴറ്റിയ മിശ്രിതം അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മിക്സിയിൽ അടിച്ചെടുക്കണം.

∙ ഈ അരപ്പ് വീണ്ടും പാനിലാക്കി സ്റ്റോക്കും ഉപ്പും ചേർത്തു 10 മിനിറ്റ് തിളപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി അരിച്ച് നാരങ്ങാനീരു ചേർത്തിളക്കുക.

∙ വെണ്ണ ചേർത്തു വിളമ്പാം.