Tuesday 05 October 2021 03:56 PM IST : By സ്വന്തം ലേഖകൻ

മാങ്ങയും പാലും ഉണ്ടോ ഉറപ്പായും തയാറാക്കി നോക്കു, യമ്മി മാങ്ങാ പുഡിങ്!

mangpppp

മാങ്ങാ പുഡിങ്

1.പാൽ – രണ്ടു കപ്പ്

മാങ്ങാ പൾപ്പ് – ഒരു കപ്പ്

പഞ്ചസാര – പാകത്തിന്

2.ജെലറ്റിൻ – ഒരു വലിയ സ്പൂൺ

3.പഴുത്ത മാങ്ങ – ഒന്ന്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അടിക്കുക.

∙ജെലറ്റിൻ ഒരു പാത്രത്തിലെടുത്ത്, ആ പാത്രം ചൂടുവെള്ളത്തിൽ ഇറക്കിവച്ച് ഉരുക്കുക.

∙ഉരുക്കിയ ജെലറ്റിൻ മാങ്ങാമിശ്രിതത്തിൽ ചേർത്തിളക്കി മാങ്ങാക്കഷണങ്ങളും ചേർത്തു ഫ്രി‍ഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.