Tuesday 08 September 2020 02:56 PM IST : By Pachakam Desk

കുട്ടികൾക്കായി യമ്മി സ്നാക്ക്, മസാല ബ്രെഡ് ടോസ്റ്റ്!

bread

മസാല ബ്രെഡ് ടോസ്റ്റ്

1. റൊട്ടി - നാലു സ്ലൈസ്

2. മുട്ട - രണ്ട്, അടിച്ചത്

3. പാൽ - കാൽ കപ്പ്

കടലമാവ് - ഒരു വലിയ സ്പൂൺ

4. സവാള പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് - ഒരു െചറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് - ഒരു െചറിയ സ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു വലിയ സ്പൂൺ

5. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഓരോ സ്ലൈസ് റൊട്ടിയും നാലായി മുറിച്ചു വയ്ക്കുക.

∙ മുട്ട നന്നായി അടിച്ചതിൽ പാലും കടലമാവും േചർത്തു മെല്ലേ യോജിപ്പിക്കുക.

∙ ഇതിേലക്കു നാലാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിക്കണം.

∙ ഓരോ പീസ് റൊട്ടിയും ഈ മിശ്രിതത്തിൽ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരി ചൂടോടെ വിളമ്പാം.