Wednesday 15 September 2021 11:36 AM IST : By Vanitha Pachakam

ആരോഗ്യം പകരും മേവാ ലഡ്ഡു, കുട്ടികൾക്കു നല്കാൻ സൂപ്പർ സ്നാക്ക്!

ladoo

മേവാ ലഡ്ഡു (പഞ്ചസാരയില്ലാതെ)

1. ബദാം - 10

2. കശുവണ്ടി- 10, പൊടിയായി അരിഞ്ഞത്

പിസ്ത- 10, പൊടിയായി അരിഞ്ഞത്

3. ഈന്തപ്പഴം കുരുവില്ലാതെ- 10, പൊടിയായി അരിഞ്ഞത്

ഉണക്കമുന്തിരി- 10, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം തൊലികളയുക. പിന്നീട് നന്നായി തുടച്ച് ഉണക്കിയ ശേഷം ചെറിയ കഷണങ്ങളായി അരിയുക.

∙ ഇതിൽ കശുവണ്ടിയും പിസ്‌തയും ചേർത്ത് എണ്ണയില്ലാതെ വറുക്കണം.

∙ ചൂടാറിയ ശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.