Tuesday 27 October 2020 12:44 PM IST : By Vanitha Pachakam

കുട്ടിപ്പട്ടാളത്തിനായി തയാറാക്കാം മുട്ട അപ്പം!

mutta

മുട്ട അപ്പം

1. മുട്ട – മൂന്ന്

2. ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് പൊടിയായി അരിഞ്ഞത് – അര െചറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര െചറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

കുരുമുളകു ചതച്ചത് – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മുട്ടയുടെ മഞ്ഞയും െവള്ളയും വേർതിരിച്ചു രണ്ടും വെവ്വേറെ അടിക്കുക.

∙ രണ്ടും നല്ല മയത്തിൽ പതഞ്ഞു വരണം.

∙ ഇവ രണ്ടും യോജിപ്പിച്ച ശേഷം ഇതിലേക്കു രണ്ടാമത്തെ ചേരുവ േചർത്തു യോജിപ്പിക്കുക.

∙ ചൂടായ തവയിൽ മയം പുരട്ടി, അൽപം വീതം മാവു കോരിയൊഴിച്ച് അപ്പം പോലെ ചുട്ടെടുക്കുക.