മുട്ടാപ്പം
1.മുട്ട – രണ്ട്
പഞ്ചസാര – നാലു വലി സ്പൂൺ
2.അരിപ്പൊടി – ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ
വെള്ളം – അരക്കപ്പ്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙മിക്സിയുടെ ജാറിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത് അടിച്ചു മയമുള്ള മാവു തയാറാക്കുക.
∙എണ്ണ ചൂടാക്കി തയാറാക്കിയ മാവിൽ നിന്നും ഒരോ ചെറിയ സ്പൂൺ മാവു വീതം കോരിയൊഴിച്ച് വറുത്തു കോരി എടുക്കുക.