Tuesday 22 September 2020 02:49 PM IST : By Pachakam Desk

കുട്ടികൾക്ക് കൊടുക്കാൻ ഒരു അടിപൊളി സ്നാക്ക്; നാൻകട്ട!

nancuts

നാൻകട്ട

1. വെണ്ണ/വനസ്പതി - ഒരു കപ്പ്

പഞ്ചസാര പൊടിച്ചത് - രണ്ടു കപ്പ്

2. മൈദ - മൂന്നു കപ്പ്

പാകം െചയ്യുന്ന വിധം

∙ വെണ്ണയും പഞ്ചസാരയും േചർത്തു മെല്ലേ തേച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു മൈദ ചേർത്ത് അധികം ബലം കൊടുക്കാതെ യോജിപ്പിച്ചു മാവു തയാറാക്കണം. മാവ് കൈയിൽ ഒട്ടിപ്പിടിക്കാത്ത പരുവമാകണം. ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അൽപം മൈദ വിതറിക്കൊടുത്താൽ‌ മതിയാകും.

∙ ചെറിയ ഉരുളകളാക്കി ബേക്കിങ് ട്രേയിൽ വച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യുക.