Wednesday 06 October 2021 12:49 PM IST : By സ്വന്തം ലേഖകൻ

രുചിക്കൊപ്പം ആരോഗ്യവും, തയാറാക്കാം ഓട്സ് പാൻകേക്ക്!

paaaancake

ഓട്സ് പാൻകേക്ക്

1.ഓട്സ് – ഒന്നരക്കപ്പ്, വറുത്തു പൊടിച്ചത്

പാൽ – രണ്ടു കപ്പ്

2.മൈദ – അരക്കപ്പ്

ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പഞ്ചസാര – രണ്ടു വലിയ ‌സ്പൂൺ

പാൽ – ഒരു കപ്പ്

മുട്ട – രണ്ട്, നന്നായി അടിച്ചത്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഓട്സും പാലും ചേർത്തു നന്നായി കുറുക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു കട്ടകെട്ടാതെ ദോശമാവു പരുവത്തിൽ കലക്കി വയ്ക്കുക.

∙തവ ചൂടാക്കി, അൽപം എണ്ണ തൂത്തശേഷം മാവ് കോരിയൊഴിച്ചു ദോശ പോലെ പരത്തുക.

∙മറിച്ചിട്ടു പാകമാകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പുക.