Wednesday 02 September 2020 04:29 PM IST : By Pachakam Desk

പ്രാതൽ ആരോഗ്യകരമാകട്ടെ; തയാറാക്കാം ഓട്സ് ഊത്തപ്പം!

oats uthappam

ഓട്സ് ഊത്തപ്പം

1. ഓട്സ് - ഒരു കപ്പ്

റവ - അരക്കപ്പ്

കായംപൊടി - കാൽ ചെറിയ സ്പൂൺ‌

ബേക്കിങ് പൗഡർ - അര ചെറിയ സ്പൂൺ‌

ഉപ്പ് - പാകത്തിന്

തൈര് - രണ്ടു കപ്പ്

എണ്ണ - അൽപം

ടോപ്പിങ്ങിന്

2. കാരറ്റ് - ഒന്ന്, ഗ്രേറ്റ് െചയ്തത്

സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - മൂന്ന്, പൊടിയായി അരിഞ്ഞത്

മല്ലിയില - ഒരു െകട്ട്, പൊടിയായി അരിഞ്ഞത്

ഉപ്പ് - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു മാവു തയാറാക്കുക. മാവിനു കട്ടി കൂടുതലാണെങ്കിൽ അൽപം വെള്ളം േചർക്കാം.

∙ ചൂടായ തവയിൽ ഓരോ തവി വീതം മാവ് ഒഴിച്ചു െചറുതീയിൽ ചുട്ടെടുക്കണം.

∙ ഇതിനു മുകളിൽ രണ്ടാമത്തെ േചരുവ യോജിപ്പിച്ചത് അൽപം വീതം വിതറി ഒരു സ്പൂൺ കൊണ്ട് അമർത്തുക.മുകളിൽ അൽപം എണ്ണ ഒഴിച്ചു മൂടി വച്ചു വേവിക്കുക. മറിച്ചിട്ടു ചുട്ടെടുക്കുക.

∙ മല്ലിയില-പുതിനയില ചട്നിക്കൊപ്പം വിളമ്പാം.