Wednesday 17 November 2021 12:46 PM IST : By സ്വന്തം ലേഖകൻ

മിനിറ്റുകള്‍ കൊണ്ടു തയാറാക്കാം ഈസി ടേസ്‌റ്റി ഓറഞ്ച് കേർഡ് സൂഫ്ളെ!

curdsouf

ഓറഞ്ച് കേർഡ് സൂഫ്ളെ

ബേസിന്

1.ഓറിയോ ബിസ്കറ്റ് – 100 ഗ്രാം

വെണ്ണ – 25 ഗ്രാം

ബദാം വറുത്തത് – 50 ഗ്രാം

ഓറഞ്ച് കേർഡിന്

2.മുട്ട – നാല്

3.പഞ്ചസാര – രണ്ടു കപ്പ്

ഓറഞ്ചുനീര് – മൂന്ന് ഓറഞ്ചിന്റേത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

4.വെണ്ണ – 50 ഗ്രാം

5.െജലറ്റിൻ – ഒന്നര വലിയ സ്പൂൺ

വെള്ളം – കാൽ കപ്പ്

6.മുട്ടവെള്ള – അഞ്ചു മുട്ടയുടേത്

മെറാങ്ങിന്

7.മുട്ടവെള്ള – ഒരു മുട്ടയുടേത്

ഐസിങ് ഷുഗർ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ബേസ് തയാറാക്കാൻ ഒന്നാമത്തെ ചേരുവ ചേർത്തു പൊടിച്ചശേഷം സെറ്റ് ചെയ്യാനുള്ള പാത്രത്തിലാക്കി അമർത്തി വയ്ക്കണം.

  • ഓറഞ്ച് കേർഡ് തയാറാക്കാൻ മുട്ട ഒരു ബൗളിലാക്കി അടിക്കുക. ഇതിലേക്കു പഞ്ചസാരയും ഓറഞ്ച്–നാരങ്ങാ നീരുകളും ചേർത്തിളക്കി തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾബോയ്‌ലിങ് രീതിയിൽ കുറുക്കണം. സ്പൂണിനു പുറകിൽ മിശ്രിതം ഒട്ടിപിടിക്കുന്നതാണു പാകം.

  • ഇതിലേക്കു വെണ്ണ ചേർത്തു തുടരെയിളക്കണം. വെണ്ണ മുഴുവൻ അലിഞ്ഞശേഷം വാങ്ങി പാത്രം അതേപടി തണുത്തവെള്ളത്തിൽ ഇറക്കിവച്ചു തുടരെയിളക്കി മിശ്രിതം തണുപ്പിച്ചെടുക്കണം.

  • ജെലറ്റിൻ തണുത്ത വെള്ളത്തിൽ കുതിർത്ത് ഉരുക്കിയതും മുട്ടവെള്ള നന്നായി അടിച്ചു ബലം വരുത്തിയതിും ഓറഞ്ച് മിശ്രിതത്തിൽ ചേർത്തിളക്കി ബിസ്ക്കറ്റിനു മുകളിൽ ഒഴിച്ച്, സെറ്റാകാനായി ഫ്രിഡ്ജിൽ വയ്ക്കുക.

  • ഏഴാമത്തെ ചേരുവ നന്നായി അടിച്ചു കട്ടിയാക്കിയതിനുശേഷം സൂഫ്‌ളെയുടെ മുകളിലേക്കു പൈപ്പ് ചെയ്തശേഷം വീണ്ടും ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.